Alappuzha

ഭാര്യയെ തേടിയെത്തി; തടയാൻ ചെന്ന ഭാര്യാമാതാവിനെ വെട്ടിക്കൊന്ന് മരുമകൻ

Please complete the required fields.




ആലപ്പുഴ: ആലപ്പുഴ നൂറനാടിൽ മരുമകന്റെ കുത്തേറ്റ് ഭാര്യാമാതാവ് കൊല്ലപ്പെട്ടു. നൂറനാട് ഇടക്കുന്നം നെല്ലുവിളയിൽ ജയകുമാരി (45) ആണ് മരിച്ചത്. ജയകുമാരിയുടെ മകൾ അർച്ചനയുടെ ഭർത്താവായ ആലപ്പുഴ പഴവീട് സ്വദേശി ജോജി ജോസഫ് (30) ആണ് കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം നടന്നത്.

പ്രണയവിവാഹിതരായ ജോജിയും അർച്ചനയും കുറച്ചുകാലമായി പിണങ്ങിമാറി കഴിയുകയാണ്. സംഭവദിവസം അർച്ചനയെ ജോജി ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ജയകുമാരിക്കു കുത്തേൽക്കുകയെന്നാണ് പ്രാഥമിക വിവരം. ജയകുമാരിയുടെ ഭർത്താവ് ജയകുമാർ ജോലിക്കായി പുറത്തുപോയ സമയത്തായിരുന്നു ആക്രമണം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button