Thiruvananthapuram

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി മുങ്ങി; പോക്സോ കേസ് പ്രതി കഞ്ചാവുമായി പിടിയിൽ

Please complete the required fields.




തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒളിവിലായിരുന്ന പ്രതി ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ. ചെമ്മരുതി ഞെക്കാട് വലിയവിള ബൈജു നിവാസിൽ പ്രിയേഷ് (25) ആണ് അറസ്റ്റിലായത്. വർക്കല അയിരൂർ പൊലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിലെ മുഖ്യപ്രതിയാണ് ഇയാൾ.

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായതിനെത്തുടർന്ന് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ആശുപത്രി അധികാരികളിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അയിരൂർ പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ പോയ പ്രതിക്കായി പൊലീസ് വ്യാപകമായ അന്വേഷണം നടത്തിവരികയായിരുന്നു.

ഇതിനിടയിലാണ് റൂറൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ മുത്താന ഭാഗത്തുനിന്ന് രണ്ട് ഗ്രാം കഞ്ചാവുമായി പ്രിയേഷിനെ പിടികൂടിയത്. കല്ലമ്പലം പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ് അറസ്റ്റിലായ പ്രിയേഷ്. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ രണ്ട് ബൈക്കുകൾ പൊലീസ് കണ്ടെടുത്തു.അന്വേഷണത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തെ പാർക്കിംഗ് ഏരിയയിൽ നിന്ന് മോഷ്ടിച്ചതാണ് ഈ വാഹനങ്ങൾ എന്ന് വ്യക്തമായി. ഡാൻസാഫ് സംഘം കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർനടപടികൾക്കായി അയിരൂർ പൊലീസിന് കൈമാറി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Back to top button