Kannur

നെഞ്ച് തുറക്കാതെ അന്നനാളിയിലെ ചോര്‍ച്ച അടച്ചു; കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ വടകര സ്വദേശിക്ക് അപൂര്‍വ ചികിത്സയിലൂടെ പുതുജീവൻ

Please complete the required fields.




കണ്ണൂർ: അന്നനാളിയിലെ ശസ്ത്രക്രിയയെ തുടർന്ന് രൂപപ്പെട്ട ഗുരുതരമായ ചോർച്ച മൂലം അതീവ സങ്കീർണാവസ്ഥയിലായ രോഗിക്ക് രക്ഷകരായി കണ്ണൂർ ആസ്റ്റർ മിംസിലെ മെഡിക്കല്‍ സംഘം.

വീണ്ടും ശസ്ത്രക്രിയ നടത്താതെ അത്യാധുനിക എൻഡോസ്കോപ്പിക് വാക്വം തെറാപ്പിയിലൂടെയാണ് വടകര ഇരിങ്ങല്‍ സ്വദേശിയായ രോഗിയെ ഡോക്ടർമാർ വിജയകരമായി ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. ആശുപത്രിയിലെ ഗ്യാസ്‌ട്രോഎൻ്ററോളജി വിഭാഗം വിദഗ്ധരുടെ നേതൃത്വത്തില്‍ മലബാറില്‍ ആദ്യമായാണ് ഈ സങ്കീർണ എൻഡോസ്കോപ്പിക് ചികിത്സ വിജയകരമായി പൂർത്തിയാക്കുന്നത്.

അന്നനാളിയിലെ അർബുദത്തെ തുടർന്ന് രോഗി നേരത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ സങ്കീർണമായ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. എന്നാല്‍ ശസ്ത്രക്രിയയ്ക്കു പിന്നാലെ അന്നനാളിയിലെ തുന്നിച്ചേർത്ത ഭാഗത്ത് ഗുരുതരമായ ചോർച്ച രൂപപ്പെട്ടു.

ഇതിനെ തുടർന്ന് അവിടെ വെച്ചുതന്നെ വീണ്ടും ശസ്ത്രക്രിയ നടത്തിയെങ്കിലും ചോർച്ച ആവർത്തിക്കുകയായിരുന്നു. രോഗിയുടെ ആരോഗ്യനില ഗുരുതരമായതോടെയാണ് കൂടുതല്‍ വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂർ ആസ്റ്റർ മിംസിലേക്ക് എത്തിച്ചത്.

Related Articles

Back to top button