Thiruvananthapuram

പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയതിന് യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമം; വർക്കല ശിവഗിരി സ്വദേശിക്ക് എതിരെ കേസ്

Please complete the required fields.




തിരുവനന്തപുരം: പ്രണയബന്ധത്തിൽ നിന്ന് പിന്മാറിയ യുവതിക്ക് നേരെ ട്രെയിനിൽ അതിക്രമമെന്ന് പരാതി. വർക്കല റെയിൽവേ സ്റ്റേഷനിൽ ഒമ്പതാം തീയതി രാത്രിയാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം നടന്നത്. ട്രെയിനിൽ വെച്ച് യുവതിയെ മർദിക്കുകയും മൊബൈൽ ഫോൺ പിടിച്ച് വാങ്ങിക്കൊണ്ട് പോയി തകർക്കുകയും ചെയ്തുവെന്നാണ് പൊലീസിന് ലഭിച്ച പരാതി.

യാത്രയ്ക്കിടയിൽ ട്രെയിനിൽ വെച്ച് യുവതിയുടെ കൈയിൽ നിന്ന് പ്രതി ഫോൺ പിടിച്ചു വാങ്ങിക്കൊണ്ടുപോവുകയായിരുന്നു. തുടർന്ന് പ്ലാറ്റ്‌ഫോമിൽ വെച്ച് ഫോൺ തിരികെ വാങ്ങാൻ ശ്രമിച്ച സമയത്ത് യുവതിയെ ബോബി ക്രൂരമായി മർദ്ദിച്ചു. ഇതിനുപുറമേ, ഫോൺ തിരികെ വാങ്ങാനായി യുവാവിന്റെ വീട്ടിലെത്തിയ സമയത്തും ഇയാൾ യുവതിയെ മർദ്ദിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ വർക്കല ശിവഗിരി സ്വദേശിയായ ബോബിക്കെതിരെ വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button