Kozhikode

സംസ്ഥാന സ്കൂൾ കായികമേള: ഒരുക്കങ്ങൾ പുരോഗമിക്കുന്നു

Please complete the required fields.




കോഴിക്കോട്: 25 മുതൽ 31 വരെനടക്കുന്ന സംസ്ഥാന സ്‌കൂൾ കായികമേളയുടെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നു. ഒരുക്ക ങ്ങൾ വിലയിരുത്തുന്നതിനായി വെൽഫെയർ കമ്മിറ്റി യോഗം ചേർന്നു.

എൻഐടി ഗ്രൗണ്ടിന് സമീപമുള്ള സംഘാടക സമിതി ഓഫിസിൽ ചേർന്ന യോഗം വെൽഫെയർ കമ്മിറ്റി ചെയർ പേഴ്സ‌ൺ കൂടിയായ കെ.കെ. രമ എംഎൽഎ ഉദ്ഘാടനം ചെയ്തു മേളയിൽ പങ്കെടുക്കുന്ന പതി നായിരത്തോളം വരുന്ന മത്സരാർഥികൾക്കും ഒഫീഷ്യലുകൾക്കും കാണികൾക്കും സുരക്ഷിതവും സുലഭവുമായ കുടിവെള്ളം ഉൾപ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കാൻ യോഗ ത്തിൽ തീരുമാനമായി.

കോഴിക്കോട് എൻഐടി ഗ്രൗണ്ട് പ്രധാന വേദിയായും പരിസര പ്രദേശങ്ങളിലെ വിവിധ മൈതാന ങ്ങൾ മറ്റു വേദികളായുമാണ് ഇത്തവണത്തെ കായികമേള സം ഘടിപ്പിക്കുന്നത്. പൂർണമായും ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരിക്കും കുടിവെള്ള വിത രണം നടത്തുക. ഇതിനായി മൺകുജകളും തണ്ണീർ കുജകളും സജ്ജീകരിക്കുമെന്നും ഇ തിനാവശ്യമായ മുൻകരുതലുകൾ പൂർത്തിയായതായും യോഗം വിലയിരുത്തി.

കായികമേളയ്ക്ക് വിപുലമായ ഒരുക്കങ്ങളുമായി ട്രാൻസ് പോർട്ട് കമ്മിറ്റിയും സജീവമാ യി രംഗത്തുണ്ട്. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് എന്നി വിടങ്ങളിൽ എത്തുന്ന കലാപ തിഭകളെ സ്വീകരിച്ച് കലോത്സവ വേദിയിലെത്തിക്കാൻ ഇരുന്നൂറോളം ബസുകളും മറ്റ് ചെറിയ വാഹനങ്ങളും ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികളെയും എസ് കോർട്ട് അധ്യാപകരെയും താമസ, ഭക്ഷണ സ്ഥലങ്ങളിൽ എ ത്തിക്കുന്നതിന് പൊലിസ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, അധ്യാപകർ, സന്നദ്ധ പ്രവർത്തകർ, ഡ്രൈവർമാർ എന്നിവരുടെ നേതൃത്വത്തിൽ കമ്മിറ്റിയും രൂപീകരിച്ചു. കഴി ഞ്ഞദിവസം ചേർന്ന ട്രാൻസ് പോർട്ട് കമ്മിറ്റി യോഗത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്. ഫാത്തിമ തഹ്ലിയ എംഎൽ എ യോഗം ഉദ്ഘാടനം ചെയ്തു.ചാത്തമംഗലം പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻസലീം കുന്നത്ത് അധ്യക്ഷത വഹിച്ചു. വെൽഫെയർ കമ്മിറ്റിയോഗത്തിൽ ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. അനീഷ് അധ്യക്ഷത വഹിച്ചു.

Related Articles

Back to top button