
കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഇന്നലെ പവന് 480 രൂപ കുറഞ്ഞ് 1,09,680 രൂപയിലും ഗ്രാമിന് 60 രൂപ കുറഞ്ഞ് 13,710 രൂപയിലും എത്തിയിരുന്നു. അതേ വിലയിൽ തുടരുകയാണ് ഇന്ന്.യു.എസ് ഡോളർ ശക്തമായതും യു.എസ് ട്രഷറി യീൽഡ് ഉയർന്നു നിൽക്കുന്നതുമാണ് സ്വർണ വിലയെ സമ്മർദ്ദത്തിലാക്കുന്നത്.
യു.എസ് ഫെഡറൽ റിസർവിന്റെ പലിശ നയം, ഡോളറിന്റെ മൂല്യം, ട്രഷറി യീൽഡ് എന്നിവയെല്ലാം വരും ദിവസങ്ങളിലെ സ്വർണ വിലയെ സ്വാധീനിക്കും. ഇതിനൊപ്പം പശ്ചിമേഷ്യൻ സംഘർഷവും ക്രൂഡോയിൽ വിലയിലെ ചലനങ്ങളും സ്വർണ വിപണിയിൽ നിർണായകമാകും.ഈ വർഷത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് ജനുവരി 29നായിരുന്നു – പവന് 1,31,160 രൂപ.





