Wayanad

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്‌കാരി കേസ്; ഭാര്യാമാതാവിന് മുൻകൂർ ജാമ്യമില്ല, അപേക്ഷ തള്ളി കോടതി

Please complete the required fields.




കൽപ്പറ്റ: അബ്കാരി കേസിൽ റിപ്പോർട്ടർ ബ്രോഡ്‌കാസ്റ്റിംഗ് കമ്പനി എംഡി ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് ലില്ലി ജോസ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കൽപ്പറ്റ സെഷൻസ് കോടതിയുടേതാണ് നടപടി.
എക്‌സൈസ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകുമെന്ന് വിവരം ലഭിച്ചതിന് പിന്നാലെ ജാമ്യാപേക്ഷ നൽകുകയായിരുന്നു. അതേസമയം, കേസിൽ പ്രതി ചേർക്കുകയാണെങ്കിൽ ലില്ലിക്ക് നോട്ടീസ് നൽകിയതിനുശേഷമേ അറസ്റ്റ് നടപടികളിലേയ്ക്ക് കടക്കാൻ പാടുള്ളുവെന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

ലില്ലിയെ കേസിൽ പ്രതി ചേർത്തിട്ടില്ലെന്നാണ് എക്‌സൈസ് അറിയിച്ചിട്ടുള്ളത്. വയനാട് വാഴവറ്റയിലെ തറവാട് വീട്ടിൽ നടത്തിയ പരിശോധനയിൽ അളവിൽ കവിഞ്ഞ മദ്യശേഖരം കണ്ടെത്തിയ സംഭവത്തിൽ ആന്റോ അഗസ്റ്റിൻ അറസ്റ്റിലാവുകയും പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.43 ലിറ്റർ വിദേശനിർമിത മദ്യവും വ്യാജ മദ്യവുമുൾപ്പെടെയാണ് ആന്റോയുടെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. ഇന്ത്യൻ നിയമപ്രകാരം ഒരാൾക്ക് മൂന്ന് ലിറ്റർ മദ്യം മാത്രമാണ് വീട്ടിൽ സൂക്ഷിക്കാൻ അനുവാദമുള്ളത്. തറവാട് വീടിന്റെ ഉടമസ്ഥാവകാശം ഭാര്യാമാതാവിനാണെന്നാണ് ആന്റോ അഗസ്റ്റിൻ സുൽത്താൻ ബത്തേരി കോടതിയിൽ വ്യക്തമാക്കിയത്.

ജപ്തിയിലായ വീട് ലേലത്തിൽ പിടിച്ചത് ലില്ലിയാണെന്നും ആന്റോ കോടതിയിൽ മൊഴി നൽകിയിരുന്നു. കോടതി അറ്റാച്ച്മെന്റ് നടപടികളുടെ ഭാഗമായി നിലനിൽക്കുന്ന വസ്തുവായതിനാൽ തന്റെ പേരിൽ കേസെടുക്കാനാകില്ലെന്നായിരുന്നു ആന്റോയുടെ വാദം.താൻ മദ്യം കുടിക്കാറില്ലെന്നും വീടും വസ്തുവും സർഫാസി ആക്ട് പ്രകാരം വിൽപ്പനയിലേക്ക് പോയതാണെന്നും ആന്റോ വാദിച്ചിരുന്നു. എന്നാൽ വീട് ആന്റോയുടെ പേരിൽ തന്നെയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.വീട് ആന്റോ അഗസ്റ്റിന്റേത് തന്നെയെന്ന് തെളിയിക്കാൻ വോട്ടർ പട്ടികയിലെ വിവരങ്ങൾ, കെഎസ്ഇബി ബിൽ, വില്ലേജ് രേഖകൾ എന്നിവയും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ ഹാജരാക്കിയിരുന്നു.

Related Articles

Back to top button