India

ഒറ്റക്കെട്ടായി പ്രതിപക്ഷം….: ഗ്യാനേഷ് കുമാർ രാജിവെക്കണം; ജന്തർ മന്ദറിൽ പ്രതിഷേധവുമായി ഇൻഡ്യ എംപിമാർ

Please complete the required fields.




ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന ശക്തമായ ആവശ്യവുമായി ‘ഇൻഡ്യ’ മുന്നണി എംപിമാർ ജന്തർ മന്ദറിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഡൽഹി കൊണാട്ട് പ്ലേസിലെ സാഗർ രത്ന ഹോട്ടലിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാരുടെ ഉച്ചഭക്ഷണ യോഗം ചേർന്നിരുന്നു. ഇതിന് പിന്നാലെയാണ് എംപിമാർ വിവിധ സംഘങ്ങളായി പ്രതിഷേധ സ്ഥലത്തേക്ക് നീങ്ങുന്നത്.

പ്രതിഷേധത്തിൽ പങ്കെടുക്കുന്ന എംപിമാർക്ക് സഞ്ചരിക്കാനായി മൂന്ന് പ്രത്യേക ബസുകളും സജ്ജീകരിച്ചിട്ടുണ്ട്. അതേസമയം, നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയാൽ എംപിമാരെ കസ്റ്റഡിയിലെടുത്ത് നീക്കാനാണ് ഡൽഹി പൊലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി പ്രദേശത്തെ വഴികളെല്ലാം അടച്ച് ശക്തമായ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. കൊണാട്ട് പ്ലേസ് പരിസരത്ത് കൂടുതൽ സുരക്ഷാ സേനയെ വിന്യേച്ചിട്ടുണ്ട്.

ഇതിനിടയിലും വൻതോതിൽ പാർട്ടി പ്രവർത്തകർ ഹോട്ടലിന് മുന്നിൽ എത്തിച്ചേർന്നിട്ടുണ്ട്. ഗ്യാനേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളിൽ രാഷ്ട്രപതി ദൗപദി മുർമുവിനെ നേരിൽ കണ്ട് പരാതി നൽകാൻ പ്രതിപക്ഷം സമയം തേടിയതായും റിപ്പോർട്ടുകളുണ്ട്. ഇതിന് മുന്നോടിയായി ഇന്നലെ ‘ഇൻഡ്യ’ മുന്നണി നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത് വലിയ രാഷ്ട്രീയ സംഘർഷത്തിന് ഇടയാക്കിയിരുന്നു.

Related Articles

Back to top button