Kozhikode

നാദാപുരം വിലങ്ങാട് കാട്ടാന ഭീതി, വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വാഴയും തെങ്ങും തകർത്തു

Please complete the required fields.




നാദാപുരം: നാദാപുരം മലയോര മേഖലയിൽ വീണ്ടും കാട്ടാന ഭീതി. വിലങ്ങാട് മലയങ്ങാടിൽ ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കാർഷിക വിളകൾ നശിപ്പിച്ചു. പ്രദേശവാസിയായ വയോധിക തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്.

വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വിലങ്ങാട് മലയങ്ങാടാണ് രാത്രിയിൽ കാട്ടാന ഭീതി വിതച്ചത്. ജനവാസ മേഖലയിലേക്ക് ഇറങ്ങിയ ആന വാഴ, തെങ്ങ്, കവുങ്ങ് തുടങ്ങിയ കാർഷിക വിളകൾ വ്യാപകമായി നശിപ്പിച്ചു.

കണ്ണവം വനമേഖലയിൽ നിന്നാണ് ആന ജനവാസ സ്ഥലത്തേക്ക് എത്തിയത്. കഴിഞ്ഞ ആഴ്ച സമീപ പ്രദേശമായ ചിറ്റാരിയിൽ നാശം വിതച്ച ഒറ്റയാനാണ് മലയങ്ങാടുമെത്തി ഭീതി പരത്തിയതെന്നാണ് നാട്ടുകാർ പറയുന്നത്. നാദാപുരത്ത് നഗരപ്രദേശങ്ങളിൽ പുലിയുടെയും, മലയോര മേഖലയിൽ ആനയുടെയും ശല്യം കാരണം പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് ജനങ്ങൾ

Related Articles

Back to top button