India

അജ്ഞാത ഫോൺ കോളിന് പിന്നാലെ വീട്ടിൽനിന്ന് പുറത്തിറങ്ങി, ബി.ജെ.പി പ്രവർത്തകന് വെടിയേറ്റു

Please complete the required fields.




കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭൂം ജില്ലയിൽ ബി.ജെ.പി ബൂത്ത്തല പ്രവർത്തകൻ വെടിയേറ്റ് മരിച്ച നിലയിൽ. ബോൽപൂരിലെ ത്രിശൂൽപട്ടി പ്രദേശത്ത് ഞായറാഴ്ച വൈകിട്ടാണ് സംഭവം. 46കാരനായ ചന്ദൻ ഭല്ല ആണ് മരിച്ചത്.

ചന്ദൻ ഭല്ല വെടിയേറ്റാണ് മരിച്ചതെന്ന് ബിർഭൂം പൊലീസ് സൂപ്രണ്ട് വിദിത് രാജ് ഭുന്ദേഷ് അറിയിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാനാകൂവെന്നും കുറ്റവാളികളെ കണ്ടെത്താൻ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.സംഭവത്തിന് മുമ്പ് അജ്ഞാതനായ ഒരാളിൽനിന്ന് ചന്ദന് ഫോൺ കോൾ ലഭിച്ചിരുന്നു. തുടർന്ന് വീട്ടിൽനിന്ന് പുറത്തേക്ക് പോയ ചന്ദനെ ആക്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ആക്രമണത്തിന് പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നും കുടുംബം ആരോപിച്ചു.

കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.ചന്ദൻ ഭല്ല ദീർഘകാലമായി ബി.ജെ.പിയുടെ സജീവ പ്രവർത്തകനായിരുന്നുവെന്ന് ബോൽപൂർ സംഘടനാ ജില്ലാ ബി.ജെ.പി അധ്യക്ഷൻ ശ്യാമപാദ മണ്ഡൽ പറഞ്ഞു. സംഭവത്തിൽ ഉൾപ്പെട്ടവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Articles

Back to top button