Thrissur
പെരുമ്പാമ്പിനെ പിടിച്ച് പെരട്ടി! തൃശ്ശൂർ മാന്നാമംഗലത്ത് കറിവെച്ച് കഴിച്ച മൂവർസംഘം വനംവകുപ്പിന്റെ വലയിൽ

തൃശ്ശൂർ: തൃശ്ശൂർ മാന്നാമംഗലത്ത് മലമ്പാമ്പിനെ കൊന്ന് കറിവച്ച കേസിൽ മൂന്ന് പേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. കണ്ണമ്പുഴ വീട്ടിൽ ജിൻസൺ, മാമ്പുള്ളി വീട്ടിൽ വിവേക്, പുത്തൻപുരയ്ക്കൽ ജിഷ്ണു എന്നിവരാണ് പിടിയിലായത്.
ചെറുക്കുന്നിലെ ആൾതാമസമില്ലാത്ത ഒരു വീട്ടിൽ നിന്നുമാണ് ഇവർ പെരുമ്പാമ്പിനെ പിടികൂടിയത്. തുടർന്ന് ഇത് പാകം ചെയ്ത് കഴിക്കുകയായിരുന്നുവെന്ന് വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ഇന്നലെ രാത്രിയിലാണ് ഈ സംഭവം നടക്കുന്നത്.
ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷാജഹാന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ ആവശ്യമായ തുടർനടപടികൾ വനംവകുപ്പ് സ്വീകരിച്ചുവരികയാണ്.





