Kozhikode

കായക്കൊടിയിൽ നിന്നും പുലിയെ പിടികൂടിയില്ല, കുറ്റ്യാടി എസ്.ഐയുടെ പേരിൽ പ്രചരിക്കുന്നത് വ്യാജ വാർത്ത

Please complete the required fields.




കോഴിക്കോട്: കുറ്റ്യാടി കായക്കൊടിയിൽ നിന്നും പുലിയെ പിടികൂടി എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത പൂർണ്ണമായും വ്യാജമാണെന്ന് ഔദ്യോഗിക സ്ഥിരീകരണം. കുറ്റ്യാടി എസ്.ഐ.യുടെ പേരിൽ പ്രചരിക്കുന്ന ഈ വ്യാജവാർത്തയ്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

കായക്കൊടിയിൽ നിന്ന് പുലിയെ പിടികൂടിയിട്ടില്ലെന്നും അത്തരത്തിൽ യാതൊരു സംഭവവും ഉണ്ടായിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇത്തരം അടിസ്ഥാനരഹിതമായ നുണപ്രചരണങ്ങൾ വിശ്വസിക്കുകയോ ഷെയർ ചെയ്യുകയോ ചെയ്യരുതെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

അതേസമയം കായക്കൊടി പഞ്ചായത്ത് – കോവക്കുന്ന് കനാൽ പരിസരം കോവക്കുന്ന് കനാൽ പരിസരത്ത് അജ്ഞാതജീവിയുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ താഴെ പറയുന്ന മുൻകരുതലുകൾ നിർബന്ധമായും പാലിക്കേണ്ടതാണ്:

രാവിലെയും രാത്രിയും യാത്ര ചെയ്യുന്നവർ: പുലർച്ചെ പത്രവിതരണത്തിന് ഇറങ്ങുന്നവരും, പ്രഭാതസവാരി നടത്തുന്നവരും, രാത്രി വൈകി വീട്ടിലേക്ക് മടങ്ങുന്നവരും പ്രത്യേക ജാഗ്രത പാലിക്കുക.
വഴിയിൽ വെളിച്ചം (ടോർച്ച് / മൊബൈൽ ഫ്ലാഷ്‌ലൈറ്റ്) ഉപയോഗിക്കുകയും പരമാവധി കൂട്ടമായി യാത്ര ചെയ്യുകയും ചെയ്യുക. സ്കൂൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ പോകുന്നവർ: രാവിലെ സ്കൂളുകളിൽ പോകുന്ന കുട്ടികളും, പള്ളി, അമ്പലം തുടങ്ങിയ ആരാധനാലയങ്ങളിൽ പോകുന്നവരും വഴിയിൽ കൃത്യമായ ജാഗ്രത പുലർത്തേണ്ടതാണ്. ഒറ്റപ്പെട്ട യാത്രകൾ ഒഴിവാക്കുക: കാട്ടുപാതകളിലൂടെയോ വിജനമായ സ്ഥലങ്ങളിലൂടെയോ ഒറ്റയ്ക്ക് നടന്നുപോകരുത്.

Related Articles

Back to top button