‘ചോദ്യം ചോദിക്കുമ്പോഴേക്ക് വിറളിപൂണ്ട് പോലീസിനെ വിട്ട് നാവടപ്പിക്കാൻ ശ്രമിക്കുന്നത് ഭരണകൂട ഭീകരതയുടെ ലക്ഷണം’; അരുൺകുമാറിനെതിരായ കേസിൽ പി. ജയരാജന്റെ വിമർശനം

കണ്ണൂർ : ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ യുഎസ് യാത്രയുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റിന്റെ പേരില്‍ സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം അഡ്വ. കെ.എസ്. അരുണ്‍കുമാറിനെതിരെ കേസെടുത്തതില്‍ പ്രതികരിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജന്.
ഭരണാധികാരികളുടെ അനുചിത നടപടികളെ ചോദ്യം ചെയ്യാനും, മാധ്യമങ്ങളുടെ ഇരട്ടത്താപ്പുകൾ തുറന്നുകാട്ടാനും ഓരോ പൗരനും ഭരണഘടനാപരമായ അവകാശമുണ്ട്. അതിനെതിരെ കലാപാഹ്വാനക്കുറ്റവും മാനനഷ്ടവും ചുമത്തി കേസെടുക്കുന്നതും ശുദ്ധമായ അധികാര ദുർവിനിയോഗമാണെന്ന് ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു.
ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടാൽ അരുൺകുമാറിനെ പ്രതിയാക്കുമെങ്കിൽ, ചെന്നിത്തലയുടെ പൊലീസിന് അതിനേ നേരം കാണുകയുള്ളൂവെന്നും ജയരാജന് പറഞ്ഞു. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; ശസ്ത്രക്രിയ വൈകിയെന്ന് പരാതി





