അനധികൃത സ്വത്ത് സമ്പാദനക്കേസ്; മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരി കുറ്റക്കാരന്‍; വിധി ഉച്ചയ്ക്ക് ശേഷം

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരി കുറ്റക്കാരന്‍. കോട്ടയം വിജിലന്‍സ് കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള വ്യക്തിയാണെന്നും, ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ടോമിന്‍ ജെ തച്ചങ്കരി ആവശ്യപ്പെട്ടു. 2013-ല്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കിയ കേസിലാണ് വര്‍ഷങ്ങള്‍ക്കൊടുവില്‍ വിധി പറഞ്ഞത്. കേസില്‍ വിധി ഉച്ചയ്ക്ക് ശേഷം 2.30ന് പറയും.
ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള വ്യക്തിയാണെന്ന് തച്ചങ്കരി പറഞ്ഞു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി കഴിഞ്ഞതാണെന്നും അറിയിച്ചു. രണ്ടുദിവസം മുമ്പ് നെഞ്ചു വേദന ഉണ്ടായെന്നും ശിക്ഷയില്‍ ഇളവ് നല്‍കണമെന്നും ആവശ്യപ്പെടുന്നു. പരമാവധി ശിക്ഷ നല്‍കണം എന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു.
2003 ജനുവരിമുതല്‍ 2007 ജൂലായ് വരെയുള്ള ഔദ്യോഗികകാലയളവില്‍ 64.70 ലക്ഷം രൂപയുടെ അനധികൃതസ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്. വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ഈ തുകയ്ക്കുള്ള ചിലവ് കണ്ടെത്തിയെങ്കിലും അതിനുള്ള വരവ് കാണിക്കാന്‍ തച്ചങ്കരിക്ക് കഴിഞ്ഞില്ല.





