Kozhikode

വഴിതെറ്റി ഗുരുവായൂരിലെത്തി; കോഴിക്കോട് പുറമേരിയിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്തി

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് പുറമേരിയിൽ നിന്നും കാണാതായ വയോധികനെ കണ്ടെത്തി. മരുതോങ്കര മുണ്ടക്കുറ്റി സ്വദേശിയായ ആച്ചേരി ബാലകൃഷ്ണ കുറുപ്പിനെ (85) ആണ് ഗുരുവായൂരിൽ വെച്ച് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇദ്ദേഹത്തെ കാണാതായത്.

ചൊവ്വാഴ്ച പുറമേരിയിലുള്ള ഒരു മകളുടെ വീട്ടിൽ നിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയുള്ള മറ്റൊരു മകളുടെ വീട്ടിലേക്ക് പോകുന്നതിനായി ഇറങ്ങിയതായിരുന്നു ബാലകൃഷ്ണ കുറുപ്പ്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും അവിടെ എത്താതിരിക്കുകയും ഇയാളെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്തതോടെ ബന്ധുക്കൾ നാദാപുരം പോലീസിൽ പരാതി നൽകുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രദേശത്തും പരിസരങ്ങളിലും വിപുലമായ അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് വയോധികനെ ഗുരുവായൂരിൽ വെച്ച് കണ്ടെത്തിയത്. ഇദ്ദേഹത്തെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി ബന്ധുക്കൾ അറിയിച്ചു.

Related Articles

Back to top button