Kozhikode

കോഴിക്കോട് കൊയിലാണ്ടിയിൽ കമ്പ്യൂട്ടർ യു.പി.എസിൽ നിന്ന് ഷോക്കേറ്റ് ക്ലിനിക് ഉടമ മരിച്ചു

Please complete the required fields.




കോഴിക്കോട്: കൊയിലാണ്ടിയിൽ സ്വകാര്യ മെഡിക്കൽ ക്ലിനിക് ഉടമയ്ക്ക് വൈദ്യുതാഘാതമേറ്റ് മരണം. കൊയിലാണ്ടി മാരാമുറ്റം റോഡിൽ എൽ.ഐ.സി. ഓഫീസിനു മുന്നിലുള്ള ലോയൽ ഹെൽത്ത് കെയർ ഉടമ പെരുവട്ടൂർ താവോളിതാഴെ സുജയനിവാസിൽ സുനിൽകുമാർ (50) ആണ് മരിച്ചത്.

തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ലാബിനകത്തെ കമ്പ്യൂട്ടറിന്റെ യു.പി.എസിൽ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.വൈദ്യുതാഘാതമേറ്റ ഉടൻ തന്നെ സുനിൽകുമാറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.അച്ഛൻ: രാമൻ നായർ. അമ്മ: ലീല. ഭാര്യ: സബിനി. മകൻ: വേദുർവരദ്. സഹോദരൻ: ജയകൃഷ്ണൻ (കുറുവങ്ങാട്).

സംഭവത്തിൽ കൊയിലാണ്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

Back to top button