Kozhikode

കോഴിക്കോട് കൊയിലാണ്ടിയിൽ മദ്യപാനത്തിനിടെ വാക്കുതർക്കം; ഒരാൾ കൊല്ലപ്പെട്ടു

Please complete the required fields.




കോഴിക്കോട്: കൊയിലാണ്ടിയിൽ മദ്യപാനത്തിനിടെ ഉണ്ടായ വാക്കുതർക്കം സംഘർഷത്തിലും കൊലപാതകത്തിലും കലാശിച്ചു. കൊയിലാണ്ടി മീത്തലെപള്ളിക്ക് സമീപം ആക്രിക്കച്ചവടം നടത്തിവന്നിരുന്ന തിരുനെൽവേലി സ്വദേശി ഊമദുരൈ (42) ആണ് കൊല്ലപ്പെട്ടത്.

സംഭവവുമായി ബന്ധപ്പെട്ട് തമിഴ്നാട് സ്വദേശിയായ മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തലക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ആക്രിക്കച്ചവടം നടത്തുന്ന വാടക കെട്ടിടത്തിൽ വെച്ച് ഇവർ മദ്യപിക്കുന്നതിനിടെയാണ് വാക്കേറ്റവും പിന്നീട് അക്രമവും ഉണ്ടായത്.

ഇന്നലെ രാത്രി നടന്ന സംഭവങ്ങൾ പുറത്തറിഞ്ഞത് ഇന്ന് രാവിലെയാണ്. അക്രമത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. വിവരം അറിഞ്ഞ ഉടൻ കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള പരിശോധനകൾ ആരംഭിച്ചു.തുടർനടപടികൾക്കായി മരണപ്പെട്ട ഊമദുരൈയുടെ മൃതദേഹം താലൂക്കാശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Related Articles

Back to top button