Malappuram

ബെംഗളുരുവിൽ കാണാതായ താനൂർ സ്വദേശി ഇംതിയാസിനെ നാഗ്പൂരിൽ നിന്ന് കണ്ടെത്തി

Please complete the required fields.




മലപ്പുറം: ബെംഗളുരുവിൽ നിന്ന് കാണാതായ മലപ്പുറം താനൂർ സ്വദേശിയെ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്ന് കണ്ടെത്തി. താനൂർ പൊലീസിന്റെ ഇടപെടലിനെ തുടർന്നാണ് യുവാവായ ഇംതിയാസിനെ കണ്ടെത്താനായത്. നഴ്സിങ് പഠനം പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് വാങ്ങാനായാണ് ഇംതിയാസ് ബെംഗളുരുവിലെത്തിയത്.

ഇതിനിടെയാണ് യുവാവിനെ കാണാതായത്. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ താനൂർ പൊലീസ് അന്വേഷണം ആരംഭിക്കുകയും വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം തേടുകയും ചെയ്തിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇംതിയാസ് നാഗ്പൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചത്. താനൂർ പൊലീസ് ഉദ്യോഗസ്ഥർ നാഗ്പൂരിലെത്തി യുവാവിനെ കണ്ടെത്തുകയായിരുന്നു.

നിലവിൽ ഇംതിയാസ് സുരക്ഷിതനാണെന്ന് പൊലീസ് അറിയിച്ചു. യുവാവിനെ തിരികെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. കാണാതായതിന്റെ കാരണത്തെ കുറിച്ചും പൊലീസ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

Related Articles

Back to top button