Pathanamthitta

പത്തനംതിട്ടയിൽ ഊരുമൂപ്പനെ മരിച്ച നിലയിൽ കണ്ടെത്തി; കാണാതായത് കോടതി സമൻസിനു പിന്നാലെ

Please complete the required fields.




പത്തനംതിട്ട: കോന്നി കാട്ടാത്തി ഉന്നതിയിലെ ഊരുമൂപ്പൻ മോഹൻദാസിന്റെ മൃതദേഹം ഉൾക്കാട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒരു മാസം മുൻപാണ് ഇദ്ദേഹത്തെ കാണാതായത്. കോടതിയിൽ നിന്ന് കേസുമായി ബന്ധപ്പെട്ട് സമൻസ് എത്തിയതിനെത്തുടർന്നുള്ള മനോവിഷമത്തിലാണ് മോഹൻദാസ് കാടുകയറിയതെന്ന് കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലായി പൊലീസിന്റെ നേതൃത്വത്തിൽ ഡ്രോണുകളും കെഡാവർ നായ്ക്കളും ഉപയോഗിച്ച് വ്യാപകമായ തെരച്ചിൽ നടത്തിവരികയായിരുന്നു. തുടർന്ന് ഇന്ന് നടത്തിയ സമഗ്രമായ പരിശോധനയിലാണ് പാറയുടെ ചെരുവിൽ മരത്തിൽ കെട്ടിത്തൂങ്ങിയ നിലയിൽ പൂർണ്ണമായും ജീർണിച്ച അവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത്.
ജൂൺ മാസം അവസാനത്തോടെയാണ് മോഹൻദാസിനെ കാണാതായത്.

Related Articles

Back to top button