Kozhikode

വടകര മേമുണ്ടയിൽ വീട് പൂട്ടി ബന്ധുവീട്ടിൽ പോയതിനിടെ വൻ മോഷണം; ബി.എം.ഡബ്ല്യു കാറും ഹാർലി ഡേവിസൺ ബൈക്കും കവർന്നു

Please complete the required fields.




കോഴിക്കോട് : വടകര മേമുണ്ടയിൽ വീട് പൂട്ടി ബന്ധുവീട്ടിൽ പോയ സമയം നോക്കി വൻ കവർച്ച. മേമുണ്ട മേപ്പത്തൂർ ഉസ്മാന്റെ വീട്ടിലാണ് ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വാഹനങ്ങൾ ഉൾപ്പെടെ മോഷ്ടാക്കൾ കവർന്നത്. വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബി.എം.ഡബ്ല്യു കാർ, ഹാർലി ഡേവിസൺ ബൈക്ക്, ആക്സസ് സ്കൂട്ടർ എന്നിവയാണ് സംഘം കടത്തിക്കൊണ്ടുപോയത്.

കഴിഞ്ഞ ദിവസം ഉസ്മാനും കുടുംബവും ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരികെ വീട്ടിലെത്തിയപ്പോഴാണ് വാഹനങ്ങൾ നഷ്ടപ്പെട്ട വിവരവും മോഷണവിവരവും അറിയുന്നത്. മോഷ്ടാക്കൾ തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി വീട്ടിലെ സി.സി.ടി.വി ക്യാമറകളും സിസ്റ്റവും പൂർണ്ണമായും തകർത്ത നിലയിലാണ്. വാഹനങ്ങൾക്ക് പുറമെ വീടിന്റെ ഗേറ്റിന്റെ റിമോട്ടും ഒരു ചാവിയും മോഷ്ടാക്കൾ കൂടെക്കൊണ്ടുപോയിട്ടുണ്ട്.

രാത്രികാലങ്ങളിൽ മാത്രം വീട്ടിൽ കാവലിനുണ്ടാകുന്ന ജോലിക്കാരൻ പോലീസിന് നിർണ്ണായക മൊഴി നൽകിയിട്ടുണ്ട്. സംഭവദിവസം രാത്രി ഒരു ഇന്നോവ കാറിൽ ഒരാൾ ഇവിടെ എത്തിയിരുന്നതായി ജോലിക്കാരൻ പറഞ്ഞു. വീട്ടുകാരുടെ പരിചയത്തിലുള്ള ആരെങ്കിലുമാവും എന്ന് കരുതിയാണ് വാഹനത്തിൽ എത്തിയ ആളെ കൂടുതൽ ശ്രദ്ധിക്കാതിരുന്നതെന്നും ഇയാൾ വ്യക്തമാക്കി.
സംഭവമറിഞ്ഞ് വടകര പോലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിക്കുകയും അന്വേഷണം ഊർജ്ജിതമാക്കുകയും ചെയ്തിട്ടുണ്ട്. സമീപപ്രദേശങ്ങളിലെ മറ്റു സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Back to top button