Kozhikode

കോഴിക്കോട് കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെ താഴേക്ക് വീണ് അപകടം; തൊഴിലാളിക്ക് ദാരുണാന്ത്യം

Please complete the required fields.




കോഴിക്കോട്: കുറ്റ്യാടിയിൽ തെങ്ങ് മുറിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. കുറ്റ്യാടി സ്വദേശി പുത്തൻപുരയിൽ കള്ളിക്കാടൻ ജബ്ബാർ (55) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ കള്ളാട് ചെറ്റയിൽ പീടികക്ക് സമീപമായിരുന്നു ദാരുണമായ സംഭവം. പ്രദേശത്ത് തെങ്ങ് മുറിച്ച് കൊണ്ടിരിക്കെ ജബ്ബാർ തെങ്ങോടുകൂടി താഴേക്ക് വീഴുകയായിരുന്നു.

​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജബ്ബാറിനെ ഉടൻ തന്നെ നാട്ടുകാർ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Related Articles

Back to top button