Thiruvananthapuram

കറന്‍റ് പോകാൻ സാധ്യത; ഭാഗികമായി വൈദ്യുതി നിയന്ത്രണം വേണ്ടി വന്നേക്കുമെന്ന് കെഎസ്ഇബി

Please complete the required fields.




തിരുവനന്തപുരം: എൽനിനോ പ്രതിഭാസവും രൂക്ഷമായ ചൂടും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വർധിച്ച സാഹചര്യത്തിൽ ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ശേഷം ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ടി വന്നേക്കാമെന്ന് കെഎസ്ഇബി അറിയിച്ചു.

മഴ മാറിനിൽക്കുന്നതും അന്തരീക്ഷ താപനില ഉയർന്ന നിലയിൽ തുടരുന്നതും മൂലം മുൻ വർഷങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗത്തിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതിനൊപ്പം രാജ്യത്താകമാനം വൈദ്യുതിയുടെ ആവശ്യകത കൂടിയതോടെ പവർ എക്സ്ചേഞ്ച് വഴി കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ് നേരിടുന്നുണ്ട്.

കെഎസ്ഇബിയുടെ കണക്ക് പ്രകാരം ഇന്ന് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം മുൻ ദിവസങ്ങളെ അപേക്ഷിച്ച് 300 മുതൽ 400 മെഗാവാട്ട് വരെ കൂടാൻ സാധ്യതയുണ്ട്. പവർ എക്സ്ചേഞ്ചിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭ്യമാകാത്ത പക്ഷം വൈകുന്നേരത്തെ പീക്ക് സമയങ്ങളിൽ ഭാഗികമായ ലോഡ് ഷെഡ്ഡിംഗ് നടപ്പാക്കേണ്ടി വരുമെന്നാണ് ബോർഡ് വ്യക്തമാക്കുന്നത്.

അനാവശ്യമായ വൈദ്യുതി ഉപയോഗം ഒഴിവാക്കാനും വൈകുന്നേരങ്ങളിൽ വൈദ്യുതി ലാഭത്തോടെ ഉപയോഗിക്കാനും ഉപഭോക്താക്കളോട് കെഎസ്ഇബി അഭ്യർത്ഥിച്ചു. സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷം കൂടുതൽ നിർദേശങ്ങൾ നൽകുമെന്നും ബോർഡ് അറിയിച്ചു.

Related Articles

Back to top button