Thiruvananthapuram
ഇന്ന് രാത്രി പുറത്തിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയുണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇപ്പോൾ ഏതെങ്കിലും ജില്ലകളിൽ മഞ്ഞയോ ഓറഞ്ചോ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല.കേരള തീരത്തും ലക്ഷദ്വീപ് തീരത്തും ഇന്ന് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കില്ല. എന്നാൽ കർണാടക തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.





