World

ഭൂമി അവകാശ ചർച്ച കഴിഞ്ഞ് മടങ്ങവേ ആർഎസ്എസ് ആക്രമണം; ഡിവൈഎഫ്ഐ മുൻ നേതാവിന്റെ കൈ ഒടിഞ്ഞു

Please complete the required fields.




പശ്ചിമ ബം​ഗാൾ : സിപിഐഎം പ്രവർത്തകന് നേരെ ബം​ഗാളിൽ ആർഎസ്എസ് ആക്രമണം. സിപിഐഎം പശ്ചിമ ബം​ഗാൾ സംസ്ഥാന കമ്മിറ്റിയം​ഗം തപസ് സിൻഹയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത് . ആക്രമണത്തിൽ തപസ് സിൻഹയുടെ കൈ ഒടിഞ്ഞതായാണ് റിപ്പോർട്ട്.

പശ്ചിമ ബം​ഗാളിലെ മേദിനിപൂരിൽ നടക്കുന്ന ഭൂമി അവകാശങ്ങളെ സംബന്ധിച്ച സംസ്ഥാന കമ്മീഷന്റെ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി മടങ്ങവേ ആയിരുന്നു ആക്രമണം. സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്ണൻ തപസ് സിൻഹയെ സന്ദർശിച്ചു.

സംഭവത്തിൽ സിപിഐ എമ്മും കിസാൻ സഭയും സംസ്ഥാനവ്യാപക പ്രതിഷേധത്തിന്‌ ആഹ്വാനംചെയ്തതോടെ ഗത്യന്തരമില്ലാതെ ന്യൂഡൽഹി പൊലീസ്‌ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. ഡിവൈഎഫ്‌ഐ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ കൂടിയാണ്‌ തപസ്. ബംഗാളിൽ ബിജെപി അധികാരത്തിലേറിയതിനുശേഷം സിപിഐ എം നേതാക്കൾക്കുനേരെ വ്യാപക ആക്രമണം അഴിച്ചുവിടുകയാണ്‌.

Related Articles

Back to top button