Kozhikode

താമരശ്ശേരിയിൽ റിട്ടയേർഡ് എസ്.ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Please complete the required fields.




താമരശ്ശേരി : റിട്ടയേർഡ് സബ് ഇൻസ്പെക്ടറെ താമരശ്ശേരി കാരാടിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വയനാട് മുട്ടിൽ തൊട്ടിയിൽ വീട്ടിൽ ടി.എം. ജോസഫ് (62) ആണ് മരിച്ചത്.

ഇന്ന് (​ചൊവ്വാഴ്ച) രാവിലെ ആറ് മണിയോടെ താമരശ്ശേരി പുതിയ ബസ് സ്റ്റാൻഡിന് പിന്നിലുള്ള ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്.
പറമ്പുടമയാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
കൽപ്പറ്റ സ്വദേശിയായ ജോസഫ് താമരശ്ശേരിയിൽ എങ്ങനെ എത്തി എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തതയില്ല.

മരണപ്പെട്ട ജോസഫിന്റെ ഭാര്യ ഗ്രേസിയും റിട്ടയേർഡ് എസ്.ഐ ആണ്.

വിവരമറിഞ്ഞ് താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തി. വീട്ടുകാരുമായി ബന്ധപ്പെട്ട് ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള തുടർ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് പോലീസ് അറിയിച്ചു.
മരണകാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Related Articles

Back to top button