Thiruvananthapuram

വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപ; പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് മുഖ്യമന്ത്രിയുടെ മറുപടി

Please complete the required fields.




വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് വേണ്ടി സര്‍ക്കാര്‍ ചെലവിട്ടത് 3764.54 കോടി രൂപയെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് ചെലവ് തുക വിശദീകരിക്കുന്നത്. സര്‍ക്കാര്‍ 5,370 കോടി രൂപ ചെലവാക്കിയെന്ന് പ്രതിപക്ഷം അവകാശപ്പെടുമ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി എന്നത് ശ്രദ്ധേയമാണ്. ഒന്നാം ഘട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ 817.80 കോടി രൂപയും അദാനി ഗ്രൂപ്പ് 2454 കോടിയും ചെലവ് ചെയ്തതായി മുഖ്യമന്ത്രി വി ഡി സതീശന്‍ വിശദീകരിച്ചു.

അദാനി ഗ്രൂപ്പിന്റെ ഓഹരി കൈമാറ്റം ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി പ്രതിപക്ഷം രൂക്ഷ വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ചെലവിട്ട തുക മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സംസ്ഥാന സര്‍ക്കാരും കേന്ദ്രവും ചേര്‍ന്ന് 5,370 കോടി ചെലവിട്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം. ഇതിനിടയിലാണ് കണക്കുകളിലുള്ള അന്തരം മുഖ്യമന്ത്രി പുറത്തുവിട്ടിരിക്കുന്നത്.

അതിനിടെ സര്‍ക്കാര്‍ അറിയാതെയുള്ള വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റത്തില്‍ നിലപാട് കടുപ്പിക്കുകയാണ് പ്രതിപക്ഷം. മുഖ്യമന്ത്രിയും അദാനിയും എംഎസ്സി കമ്പനിയുമായി നടന്നത് വലിയ ഡീലെന്ന് സിപിഐഎം ആരോപിക്കുന്നു. മുഖ്യമന്ത്രിയെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ പ്രചാരണവും പ്രക്ഷോഭവും ശക്തിപ്പെടുത്താനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

Related Articles

Back to top button