കൂടത്തായി സെന്റ് മേരീസ് ഹൈസ്കൂളിൽ ലോക സംഗീത ദിനാഘോഷവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു

കൂടത്തായി: സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ 2026–27 അധ്യയന വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ സ്കൂൾ ക്ലബ്ബുകളുടെയും പ്രവർത്തന ഉദ്ഘാടനവും ലോക സംഗീത ദിനാഘോഷവും തിങ്കളാഴ്ച രാവിലെ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.
പ്രശസ്ത സംഗീതജ്ഞനും സ്കൂളിലെ സംഗീത അധ്യാപകനുമായ സുമേഷ് താമരശ്ശേരി ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ. പ്രസിഡന്റ് സത്താർ പുറായിൽ അധ്യക്ഷത വഹിച്ചു.
സ്കൂൾ മാനേജർ ഫാ. ബിബിൻ ജോസ് മുഖ്യപ്രഭാഷണം നടത്തി. സീനിയർ അധ്യാപിക മിനി കുര്യൻ, സ്റ്റാഫ് സെക്രട്ടറി ഷിതിൻ വർഗീസ്, ഫാ. ഷെറിൻ, വിദ്യാർത്ഥിനി കുമാരി പാർവ്വണ പ്രബീഷ് പി. എന്നിവർ ആശംസകൾ അർപ്പിച്ചു.സ്കൂൾ പ്രധാനാധ്യാപകൻ തോമസ് അഗസ്റ്റിൻ സ്വാഗതം ആശംസിച്ചു. വിദ്യാരംഗം കൺവീനർ ലിൻസി എം. സി. നന്ദി രേഖപ്പെടുത്തി.
പരിപാടിയുടെ ഭാഗമായി സെന്റ് മേരീസ് സ്കൂളിലെ അധ്യാപകരായ സുമേഷ് താമരശ്ശേരിയും അനുശ്രീയും സംഗീതവിരുന്നൊരുക്കി.സ്കൂളിലെ അധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ചടങ്ങിൽ പങ്കെടുത്ത് പരിപാടി വിജയകരമാക്കി.





