Kozhikode

നിപ നിയന്ത്രണ വിധേയം; ക്വാറൻ്റെനിലുള്ള ആർക്കും രോഗ ലക്ഷണങ്ങളില്ല

Please complete the required fields.




കോഴിക്കോട്: കോഴിക്കോട് റിപ്പോർട്ട് ചെയ്യപ്പെട്ട നിപ നിയന്ത്രണ വിധേയം. രോഗബാധിതൻ്റെ സമ്പർക്ക പട്ടികയിൽ നിന്ന് നിരീക്ഷണത്തിനായി ഇന്ന ലെ ആശുപത്രിയിൽ ആ രെയും പ്രവേശിപ്പിച്ചിട്ടില്ല. സമ്പർക്കപട്ടികയിൽ ഉൾ പ്പെട്ടവരിൽ രോഗലക്ഷ ണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധിച്ച എല്ലാ വരുടെയും സാമ്പിൾ ഫലം നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രോഗബാധിതന്റെ സമ്പർക്ക പട്ടികയിൽ ഇന്നലെ പുതുതായി ആരെ യും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ള ത്. ഇതിൽ നാലുപേർ വളരെ ഉയർന്ന റിസ്‌ക് വിഭാഗത്തിൽപ്പെട്ടവരും 14 പേർ ഉയർന്ന റിസ്ക്‌ക് വി ഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക്‌ക് വി ഭാഗത്തിൽപ്പെട്ടവരുമാണ്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സ തുടരുന്നു.

രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ അഞ്ചിലെ 49 വീടുകളിൽ കൂടി ആരോഗ്യ പ്രവർ ത്തകർ ഇന്നലെ സന്ദർശനം നടത്തി. സംശയ നിവാരണത്തിനായി ഇതുവ രെ ജില്ലാ കൺട്രോൾ റൂമിൽ പൊതുജനങ്ങളിൽ നിന്നുള്ള 91 ഫോൺവിളികൾ എത്തിയിട്ടുണ്ട്. സമ്പർപട്ടികയിൽ ഉൾപ്പെട്ട എല്ലാവരെയും ഇന്നലെ യും ജില്ലാ കൺട്രോൾ റൂ മിൽ നിന്ന് ആരോഗ്യപ്ര വർത്തകർ ബന്ധപ്പെട്ടിരു ന്നു. ജില്ലാ മാനസികാ രോഗ്യപരിപാടിയുടെ ഭാ ഗമായി ഇതുവരെ 125 പേരെ വിളിക്കുകയും മാനസിക പിന്തുണ ഉറപ്പാക്കുകയും ചെയ്തു.

Related Articles

Back to top button