World

ഹരിയാനയെ നടുക്കി വൻ ദുരന്തം; എസി പൊട്ടിത്തെറിച്ച് ഒമ്പത് കടകൾ കത്തിനശിച്ചു, മൂന്ന് പേർക്ക് ദാരുണാന്ത്യം

Please complete the required fields.




ചണ്ഡി​ഗഡ് : ഹരിയാനയിലെ റോഹ്തക്കിലുള്ള ഡി പാർക്ക് മാർക്കറ്റിൽ ചൊവ്വാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ ഒമ്പതോളം കടകൾ പൂർണ്ണമായും കത്തിനശിച്ചതായാണ് റിപ്പോർട്ടുകൾ.

എയർ കണ്ടീഷണർ കംപ്രസർ പൊട്ടിത്തെറിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. കൃത്യമായ കാരണം അന്വേഷിച്ച് വരികായണ്. ഷൂ ഷോറുമിലുണ്ടായ തീപിടിത്തം മറ്റ് കടകളിലേക്ക് വ്യാപിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായതെന്നാണ് ലഭിക്കുന്ന വിവരം. തീപിടിത്ത സമയത്ത് കടയിൽ ജീവനക്കാരും നിരവധി ഉപഭോക്താക്കളും ഉണ്ടായിരുന്നുവെന്ന്

ദൃക്സാക്ഷികൾ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. അ​ഗ്നിശമനാസേന മണിക്കൂറുകളോളം ശ്രമിച്ചിട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്.കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. അതേസമയം, കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Related Articles

Back to top button