
കൊച്ചി: മൂവാറ്റുപുഴയാറില്‍ ഒഴുക്കില്‍ പെട്ട് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശി വത്സലയെ (68) കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഒഴുക്കില്‍ പെട്ട് കാണാതായത്.
ചൊവ്വാഴ്ച ഉച്ചയോടെ ലതാക്കടവില്‍ വച്ചാണ് വത്സല ഒഴുക്കില്‍ പെട്ടത്. മൂവാറ്റുപുഴ ഫയര്‍ഫോഴ്സും സ്‌കൂബ ടീമും ഇന്നലെ മുതല്‍ തെരച്ചില്‍ ആരംഭിച്ചെങ്കിലും വത്സലയെ കണ്ടെത്താനായില്ല.
മോശം കാലാവസ്ഥ ആയതിനാല്‍ ബുധനാഴ്ച വൈകുന്നേരം തിരച്ചില്‍ നിര്‍ത്തിവച്ചിരുന്നു. ഒഴുക്ക് കൂടുതലായതിനാല്‍ തിരച്ചിലിനായി സ്‌കൂബ ടീമിന് തിരച്ചിലിന് ഇറങ്ങാനും സാധിച്ചിരുന്നില്ല.ചൊവ്വാഴ്ച അമ്പലത്തില്‍ പോവുകയാണെന്ന് പറഞ്ഞിറങ്ങിയ വത്സലയെ കാണാതാവുകയായിരുന്നു.





