Kozhikode

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: സൊസൈറ്റി ഭാരവാഹികളെ ചോദ്യം ചെയ്യും

Please complete the required fields.




വടകര : കടത്തനാട് ലേബർ സൊസൈറ്റിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ സൊസൈറ്റി ഭാരവാഹികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. നിലവിലെ ഭാരവാഹികളെ കൂടാതെ കോൺഗ്രസ് നേതാവും മുൻ സൊസൈറ്റി പ്രസിഡൻ്റുമായ ടി വി സുധീർ കുമാറിനെയും ചോദ്യം ചെയ്യും എന്നാണ് റിപ്പോർട്ട്.

യുഡിഎഫ് നിയന്ത്രണത്തിലുള്ള സൊസൈറ്റിയുടെ തട്ടിപ്പിനിരയായ നിക്ഷേപകൻ ഇബ്രാഹിംഹാജി ആത്മഹത്യ ചെയ്ത സുധീർകുമാറിൻ്റെ വീട്ടിലും താമസ സ്ഥലത്തും ക്രൈംബ്രാഞ്ച് പരിശോധന നടത്തും. കൂടാതെ റെയ്ഡിൽ പിടിച്ചെടുത്ത സൊസൈറ്റി രേഖകളുടെ പരിശോധനയും ഇന്നാരംഭിക്കും.
നേരത്തെ യുഡിഎഫ് നിയന്ത്രണത്തിലുള്ള വടകര കടത്തനാട് ലേബർ കോൺട്രാക്ട് സൊസൈറ്റിയിൽ നടന്ന കോടികളുടെ നിക്ഷേപത്തട്ടിപ്പിനെത്തുടർന്ന് സ്ഥാപനം ക്രൈംബ്രാഞ്ച് സീൽ ചെയ്തിരുന്നു. സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിൽ സൊസൈറ്റിയിൽ 2.16 കോടി രൂപയുടെ വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു.

അതേസമയം വടകരയിൽ ലക്ഷങ്ങളുടെ നിക്ഷേപത്തുക തിരിച്ചുലഭിക്കാത്തതിൽ മനംനൊന്ത്‌ കോൺഗ്രസ്‌ നേതാവിന്റെ വീടിനു മുന്നിൽ തീ കൊളുത്തി ജീവനൊടുക്കിയ വയോധികന്റെ മരണത്തിൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി എം ലിജു പറഞ്ഞു .ഇബ്രാഹിം കുട്ടി ഹാജിയുടെ മരണത്തിൽ റിപ്പോർട്ട് ലഭിച്ചാലുടൻ കർശന നടപടിയുണ്ടാകുമെന്നാണ് സഹകരണ വകുപ്പ് മന്ത്രി എം ലിജു പറഞ്ഞത്. കുറ്റക്കാർ ഏത് രാഷ്ട്രീയ പാർട്ടിയിൽപ്പെട്ടവരാണെങ്കിലും അവരെ സംരക്ഷിക്കുന്ന നിലപാട് ഉണ്ടാകില്ല. വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ 29ന് രാവിലെ പത്തരയോടെയാണ് ഇബ്രാഹിം കുട്ടി ഹാജി കോഴിക്കോട്‌ ഡിസിസി സെക്രട്ടറി സുധീർ കുമാറിന്റെ വീട്ടിന്‌ മുന്നിൽ പെട്രോളൊഴിച്ച്‌ തീകൊളുത്തിയത്‌. ഗുരുതതരമായി പൊള്ളലേറ്റ്‌ കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇബ്രാഹിംകുട്ടി ഹാജി രാത്രി എട്ടോടെയാണ്‌ മരിച്ചത്‌.

Related Articles

Back to top button