Kozhikode
കോഴിക്കോട് വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യക്ക് ശ്രമിച്ചു, അന്വേഷണം

കോഴിക്കോട്: കോഴിക്കോട് വടകരയിൽ കോൺഗ്രസ് നേതാവിൻ്റെ വീട്ടിലെത്തി വയോധികൻ ആത്മഹത്യക്ക് ശ്രമിച്ചു. ഡിസിസി സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലെത്തിയാണ് വയോധികൻ ആത്മഹത്യാ ശ്രമം നടത്തിയത്.
തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹമാസകലം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നാണ് സൂചന. അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.





