Kozhikode

വയനാട്ടിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം; കോഴിക്കോട് കുറ്റ്യാടി സ്വദേശിയായ യുവാവ് മരിച്ചു

Please complete the required fields.




കോഴിക്കോട്: വയനാട് തോൽപ്പെട്ടിയിൽ താർ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് അപകടം. കുറ്റ്യാടി കായക്കൊടി സ്വദേശിയായ യുവാവ് മരിച്ചു . ചങ്ങരംകുളം മിഥിലാപുരിയിൽ വിനോദൻ(എസ്.പി) (47) ആണ് മരിച്ചത് .

ഞായറാഴ്ച രാവിലെ കുടകിലെ ജോലിസ്ഥലത്തു നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം . അപകടത്തിൽ ഗുരുതര പരിക്കേറ്റ വിനോദൻ സംഭവസ്ഥലത്ത് വെച്ച് മരിക്കുകയായിരുന്നു . തിങ്കളാഴ്ച മാനന്തവാടി മെഡിക്കൽ കോളേജിൽ നിന്നും പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയ്ക്ക് ശേഷം വീട്ടുവളപ്പിൽ സംസ്കാരം നടക്കും. ഭാര്യ : ശ്രീജ .അച്ഛൻ : പരേതനായ കുഞ്ഞിരാമൻ,അമ്മ : ജാനു, സഹോദരി: പരേതയായ ബീന

Related Articles

Back to top button