പിണറായിയും ഗോവിന്ദനും മാറണം, ജില്ലാ സെക്രട്ടറി റീൽസ് എടുക്കേണ്ട ആളല്ല’; സിപിഎം വയനാട് ജില്ലാ കമ്മിറ്റിയിൽ അതിരൂക്ഷ വിമർശനം

കല്പറ്റ: പിണറായി വിജയൻ പ്രതിപക്ഷ നേതാവായത് ജനങ്ങളെയും പാർട്ടിയെയും വെല്ലുവിളിക്കുന്ന നടപടിയാണ്. എം.വി. ഗോവിന്ദനും പിണറായി വിജയനും സ്ഥാനത്തുനിന്നും മാറണം. ശ്യാമളയുടെ സ്ഥാനാർത്ഥിത്വം എന്തും ചെയ്യാം എന്ന വെല്ലുവിളിയോടെയുള്ള നിലപാടാണ്.
സിപിഎം ജില്ലാ സെക്രട്ടറി റഫീഖിനും ജില്ലാ കമ്മിറ്റിയിൽ നേതാക്കളുടെ രൂക്ഷ വിമർശനം കിട്ടി. ജില്ലാ സെക്രട്ടറി എസ്എഫ്ഐ നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. സെലിബ്രിറ്റികൾ വരുമ്പോൾ റീൽസ് എടുക്കേണ്ട ആളല്ല ജില്ലാ സെക്രട്ടറിയെന്നും അംഗങ്ങൾ പറഞ്ഞു.
സിദ്ദിഖിനെതിരെ ഉയർത്തിയ വിശ്വാസയോഗ്യമല്ലാത്ത ആരോപണങ്ങൾ ഭൂരിപക്ഷം കൂട്ടി എന്നും വിമർശനം ഉയര്‍ന്നു ജില്ലാ സെക്രട്ടറിയേറ്റിലെ വിമർശനങ്ങൾ മാധ്യമങ്ങൾക്ക് ചോർന്നതിൽ ജില്ല നേതൃത്വം രോഷം പ്രകടിപ്പിച്ചു യോഗത്തിലെ വിവരങ്ങൾ ചോർത്തിയത് ആരാണെന്ന് അറിയാമെന്നും നടപടിയെടുക്കുമെന്നും നേതൃത്വം മുന്നറിയിപ്പ് നല്കി





