Thiruvananthapuram

മെയ് മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25-മുതൽ, 1070 കോടി അനുവദിച്ചു

Please complete the required fields.




തിരുവനന്തപുരം: മെയ് മാസത്തെ സാമൂഹ്യ സുരക്ഷ – ക്ഷേമ നിധി ബോര്‍ഡ് പെന്‍ഷന്‍ ഈ മാസം 25 മുതല്‍ വിതരണം ചെയ്യും. ഇതിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. 2011 – 2016 കാലഘട്ടത്തിലെ യുഡിഎഫ് സർക്കാരിന്‍റെ കാലത്ത് 600 രൂപയായിരുന്നു ക്ഷേമ പെൻഷൻ. ഒന്നും രണ്ടും പിണറായി സർക്കാരുകൾ ഘട്ടംഘട്ടമായി പെൻഷൻ 2000 രൂപയായി വർദ്ധിപ്പിച്ചു. ഇതിന് 3000 ആക്കി വർധിപ്പിക്കുമെന്ന് യുഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ട്.

യുഡിഎഫ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങൾ-

ഇന്ദിരാ ഗ്യാരണ്ടി:

സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി ബസ്സുകളിൽ സൗജന്യ യാത്ര

കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം

ക്ഷേമ പെൻഷനുകൾ 3,000 രൂപയായി വർദ്ധിപ്പിക്കും

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ വരെയുള്ള സൗജന്യ ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ്’

യുവജനങ്ങൾക്ക് ബിസിനസ്സ് ആരംഭിക്കുന്നതിന് 5 ലക്ഷം രൂപ വരെ പലിശ രഹിത വായ്പ

.മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്

ആരോഗ്യ മേഖല:

കാരുണ്യ ബെനവലന്റ് ഫണ്ട്, ശ്രുതിതരംഗം തുടങ്ങിയ പദ്ധതികൾ പുനരാരംഭിക്കും

.ബി.പി.എൽ കുടുംബങ്ങളിലെ രോഗികൾക്ക് ഡയാലിസിസ് സൗജന്യമാക്കും

.സ്ത്രീകൾക്കും കുട്ടികൾക്കുമായി ‘ഷീ ഹോസ്പിറ്റലുകൾ’ (She Hospital) ആരംഭിക്കും

.ജിപ്മെർ (JIPMER) മാതൃകയിൽ ബില്ലില്ലാത്ത (No-bill) ആശുപത്രികൾ സ്ഥാപിക്കും

.ആശുപത്രികളിൽ എത്തുന്ന രോഗികൾക്ക് ബെഡ് അവരുടെ അവകാശമാക്കും

കൃഷിയും മത്സ്യബന്ധനവും:

പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കും

.റബ്ബറിന് 300 രൂപ തറവില ഉറപ്പാക്കുകയും സിയാൽ (CIAL) മാതൃകയിൽ റബ്ബർ കമ്പനി ആരംഭിക്കൂകയും ചെയ്യും

.നെല്ലിന് 35 രൂപ സംഭരണ വിലയും നാളികേരത്തിന് ഉയർന്ന തറവിലയും നൽകും

.മത്സ്യത്തൊഴിലാളികൾക്കും കെ.എസ്.ആർ.ടി.സി, ഓട്ടോ, ടാക്‌സി ഉടമകൾക്കും ഇന്ധന സബ്സിഡി നൽകും

.തീരദേശ നിവാസികൾക്ക് പട്ടയം ലഭ്യമാക്കും

വിദ്യാഭ്യാസവും തൊഴിലും:

വയനാട്ടിൽ ആധുനിക സൗകര്യങ്ങളുള്ള ‘ട്രൈബൽ യൂണിവേഴ്‌സിറ്റി’ സ്ഥാപിക്കും

.ക്യാമ്പസുകളിൽ റാഗിംഗ് തടയാൻ ‘സിദ്ധാർത്ഥൻ സ്റ്റുഡന്റ് ഡിസ്ട്രസ്സ് ആപ്പ്’ കൊണ്ടുവരുകയും ‘സിദ്ധാർത്ഥൻ ആന്റി റാഗിംഗ് ആക്ട്’ നടപ്പിലാക്കുകയും ചെയ്യും

.വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനം അവസാനിപ്പിക്കാൻ ‘രോഹിത് വെമുല നിയമം’ നടപ്പിലാക്കും

.അന്താരാഷ്ട്ര തൊഴിൽ വിപണിയിലെ മാറ്റങ്ങൾ പഠിക്കാൻ ‘ജോബ് വാച്ച് ടവർ’ രൂപീകരിക്കും

.10,000 പുതിയ എം.എസ്.എം.ഇ (MSME) സംരംഭങ്ങൾ തുടങ്ങാൻ സഹായം നൽകും

ക്ഷേമ പദ്ധതികൾ:

വിശപ്പില്ലാത്ത കേരളത്തിനായി ഇന്ദിര കാന്റീനുകൾ ആരംഭിക്കും

.അഞ്ചു വർഷത്തിനുള്ളിൽ 5 ലക്ഷം പേർക്ക് വീട് നൽകും

.ഭിന്നശേഷിക്കാർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനിൽ 25% കൂടുതൽ തുക നൽകും

.ആശാ വർക്കർമാരുടെ വേതനം കുറഞ്ഞത് 700 രൂപയാക്കി വർദ്ധിപ്പിക്കും

.പാവപ്പെട്ടവരുടെ വിവാഹങ്ങൾ കുറഞ്ഞ ചിലവിൽ നടത്തുന്നതിന് ‘സ്‌നേഹ സുമംഗലി’ കല്യാണ മണ്ഡപങ്ങൾ നിർമ്മിക്കും

ഭരണവും വികസനവും:

അഴിമതി തടയാൻ സ്റ്റേറ്റ് വിജിലൻസ് കമ്മീഷൻ രൂപീകരിക്കും

.മതസൗഹാർദ്ദം ഉറപ്പാക്കാൻ ‘മിനിസ്ട്രി ഓഫ് ടോളറൻസും’ (Ministry of Tolerance) സമാധാനത്തിനായി ‘പീസ് ആൻഡ് ഹാർമണി’ വകുപ്പും സ്ഥാപിക്കും

.കേരളത്തിന്റെ തീരദേശവും നദികളും ബന്ധിപ്പിച്ച് ‘മിഷൻ സമുദ്ര’ പദ്ധതി നടപ്പിലാക്കും

.തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിൽ മെട്രോ/ലൈറ്റ് മെട്രോ പദ്ധതികൾ നടപ്പിലാക്കും

.ലഹരിമുക്ത കേരളത്തിനായി ‘ബ്രേക്ക് ദ ഡ്രഗ് ചെയിൻ’ (Break The Drug Chain) പദ്ധതി ആരംഭിക്കും

Related Articles

Back to top button