Thiruvananthapuram

നെഞ്ചിടിപ്പോടെ വിദ്യാർഥികൾ; എസ്എസ്എൽസി പരീക്ഷഫലം ഇന്ന് മൂന്ന് മണിക്ക്, ഫലമറിയാൻ ആപ്പ് റെഡി

Please complete the required fields.

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷാ ഫലംഇന്ന്പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. ഇത്തവണ എ പ്ലസുകാരുടെ എണ്ണം കുറയാൻ സാധ്യത

വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. പശ്ചിമേഷ്യൻ സംഘർഷം മൂലം പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലയിലെ വിദ്യാർത്ഥികളുടെ ഫലവും നാളെ പ്രഖ്യാപിക്കും.
സർക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. ഈ മാസം അവസാനം സേ പരീക്ഷ എഴുതാനും സംവിധാനം ഉണ്ടാകും. ജൂൺ ആദ്യവാരത്തിൽ പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിക്കാനാണ് നീക്കം. കഴിഞ്ഞവർഷം 99.5 ശതമാനമായിരുന്നു വിജയം.

ഫലമറിയാൻ നമ്മുടെ കേരളം ‘ എന്ന പേരിൽ കേരള സ്റ്റേറ്റ് ഐടി മിഷൻ ഒരു മൊബൈൽ ആപ്പ് പുറത്തിറക്കിയിട്ടുണ്ട്. ഡിജിറ്റൽ ഗവേണൻസ് സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കേരളാ സ്റ്റേറ്റ് ഐടി മിഷന്റെ കീഴിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്.

Related Articles

Back to top button