
ന്യൂഡൽഹി : രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്ന് രൂപ വീതം വർദ്ധിപ്പിച്ചു. ആഗോളതലത്തിൽ ഇന്ധനവിലയിലുണ്ടായ വർദ്ധനവിനെത്തുടർന്നാണ് എണ്ണക്കമ്പനികൾ വില കൂട്ടിയത് .എണ്ണക്കമ്പനികൾ പ്രതിമാസം 30,000 കോടി രൂപയുടെ നഷ്ടത്തിലാണു പ്രവർത്തിക്കുന്നതെന്നും ഈ സാഹചര്യത്തിൽ മുന്നോട്ടു പോകുക പ്രയാസമാണെന്നും കേന്ദ്രസർക്കാരിനെ അറിയിച്ചിരുന്നു.
തിരുവനന്തപുരത്ത് നിലവിൽ 107 രൂപയും കൊച്ചിയിൽ 105 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ വില 110.76 രൂപയിലെത്തി. ഡീസലിന് 99.64 രൂപയിലും എത്തി.
നേരത്തെ 96.48 രൂപയായിരുന്നു. നാല് വർഷത്തിനിടെ ആദ്യമായാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. ആർബിഐ ഗവർണറുടെ മുന്നറിയിപ്പിന് പിന്നാലെ കൊവിഡ് കാലത്തെ നിയന്ത്രണങ്ങൾക്ക് സമാനാമായി സ്വയം നിയന്ത്രണങ്ങളിലേക്ക് പോകണമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. അകമ്പടി വാഹനങ്ങളുടെ എണ്ണം പ്രധാനമന്ത്രിയുട ഉൾപ്പെടെ കുറച്ചിരുന്നു.
കമ്പനികളിൽ നിന്നുള്ള കടുത്ത സമ്മർദത്തിന്റെ പശ്ചാത്തലത്തിലാണു വില വർധനയ്ക്കു കേന്ദ്രസർക്കാർ അനുമതി നൽകിയതെന്നാണു വിവരം.പെട്രോൾ, ഡീസൽ ഉപയോഗം ജനങ്ൾ പരമാവധി കുറയ്ക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ആഹ്വാനം ചെയ്തും ഇതിന്റെ പശ്ചാത്തലത്തിലാണെന്നും സൂചനയുണ്ട്.
പുതിയ നിരക്കുകൾ (ഏകദേശ കണക്ക്):
ഡൽഹി: പെട്രോൾ ₹97.77, ഡീസൽ ₹90.67.
മുംബൈ: പെട്രോൾ ₹106.68, ഡീസൽ ₹93.14.
ചെന്നൈ: പെട്രോൾ ₹95.25.





