പിങ്ക് പൊലീസിൽപെട്ട വനിത ഉദ്യോഗസ്ഥരുടെ പിറകെനടന്ന് വിഡിയോ ചിത്രീകരിച്ച് അപമാനിച്ചു; വ്ലോഗർ അറസ്റ്റിൽ

കൊട്ടാരക്കര: ഡ്യൂട്ടിയിൽ നിൽക്കവേ പിങ്ക് പൊലീസിൽപെട്ട വനിത ഉദ്യോഗസ്ഥരുടെ പിറകെനടന്ന് മൊബൈലിൽ വിഡിയോ ചിത്രീകരിച്ചു സമൂഹമാധ്യമം വഴി പ്രചരിപ്പിച്ച് അപമാനപ്പെടുത്തുകയും ജോലി തടസ്സപ്പെടുത്തുകയും ചെയ്ത ഡി.വൈ.എഫ്.ഐ നേതാവായ വ്ലോഗറെ പൊലീസ് അറസ്റ്റ് ചെയ്തു.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ വല്ലം വിഷ്ണുവിനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. അന്നേദിവസം രാവിലെ 9.30ഓടുകൂടി കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് മുൻവശത്ത് ട്രാഫിക് കൺട്രോൾ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്ന കൊല്ലം റൂറൽ ജില്ല പിങ്ക് പട്രോൾ ജോലി ചെയ്ത അങ്കിത, എ.എസ്.ഐ ശ്രീബ, എ.എസ്.ഐ സ്മിത ചന്ദ്ര എന്നിവരുടെ അടുത്തേക്ക് ഹെൽമറ്റ് ധരിക്കാതെ മോട്ടോർ സൈക്കിളിൽ പ്രതി എത്തുകയും ഡ്യൂട്ടിക്ക് തടസ്സം സൃഷ്ടിക്കുകയും ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.





