
പേരൂർക്കട : തിരുവനന്തപുരം: മൂന്നാംമൂടിൽ വയോധികയെ വീടിന് പിന്നിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. പള്ളിവിള മിഥുനാലയത്തിൽ സുമതി (84) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 9.30-ഓടെയായിരുന്നു സംഭവം. രണ്ടാമത്തെ മകൾ സുജാതയ്ക്കൊപ്പമാണ് സുമതി താമസിച്ചിരുന്നത്. സുജാതയും മകളും വട്ടിയൂർക്കാവിൽ പോയി തിരികെ വന്നപ്പോഴാണ് സുമതിയെ കാണാനില്ലെന്ന് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പിന്നിൽ മൃതദേഹം കണ്ടെത്തിയത്.
മണ്ണെണ്ണ ഒഴിച്ചാണ് തീ കൊളുത്തിയത്. വട്ടിയൂർക്കാവ് പൊലീസ് എത്തി മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്തു. ഭർത്താവ്: പരേതനായ ലാസർ. മറ്റ് മക്കൾ: സുമംഗല, ജയ. മരുമക്കൾ: യേശുദാസ്, മുരളിദാസ്, മണിയൻ.





