Malappuram

കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പിനായി യുഡിഎഫ് വരുന്നു; വയനാട് പുനരധിവാസം വേഗത്തിലാക്കുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

Please complete the required fields.




മലപ്പുറം: വോട്ടെണ്ണൽ പുരോഗമിക്കവേ യുഡിഎഫിന്റെ വിജയമുറപ്പിച്ച സാഹചര്യത്തിൽ കേരളത്തിന്റെ സമഗ്രമായ ഉയർത്തെഴുന്നേൽപ്പിനായിരിക്കും വരും നാളുകളിൽ മുൻഗണന നൽകുകയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ.
കഴിഞ്ഞ വർഷങ്ങളിൽ കേരളത്തിനുണ്ടായ നഷ്ടങ്ങൾ നികത്തുക എന്നതിനായിരിക്കും യുഡിഎഫ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്നും വയനാട് പുനരധിവാസമുൾപ്പെടെയുള്ള പദ്ധതികൾ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം മുന്നണിയുടെ നയവും വരാനിരിക്കുന്ന ഭരണത്തിന്റെ മുൻഗണനകളും പങ്കുവെച്ചത്. കൃത്യമായ പ്ലാനിംഗും ചിട്ടയായ പ്രവർത്തനങ്ങളും ഒപ്പം നേതാക്കളും പ്രവർത്തകരും തമ്മിലുള്ള മികച്ച ഏകോപനവുമാണ് ഇത്തരമൊരു വിജയത്തിലേക്ക് യുഡിഎഫിനെ എത്തിച്ചതെന്ന് തങ്ങൾ ചൂണ്ടിക്കാട്ടി.ജനങ്ങൾ നൽകിയ ഈ വലിയ വിജയത്തിന് പകരമായി ഏറ്റവും മികച്ച ഭരണം അവർക്ക് തിരിച്ചുനൽകണമെന്നും ആഘോഷങ്ങൾക്കല്ല, ജനക്ഷേമത്തിനായിരിക്കണം പ്രവർത്തകർ പ്രാധാന്യം നൽകേണ്ടതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

പരസ്യവാചകങ്ങളിലല്ല, ജനങ്ങളുടെ ഹൃദയമിടിപ്പുകൾ അറിഞ്ഞായിരിക്കും വരാനിരിക്കുന്ന ഭരണകൂടം പ്രവർത്തിക്കുകയെന്നും സാദിഖലി തങ്ങൾ കൂട്ടിച്ചേർത്തു. പിന്തുണ നൽകിയ വോട്ടർമാർക്കും ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളായ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

Related Articles

Back to top button