Ernakulam

തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധം

Please complete the required fields.




കൊച്ചി: വിഷു കഴിഞ്ഞിട്ടും ബാക്കിവന്ന പടക്കങ്ങൾ തോട്ടയ്ക്കാട്ടുകര കെഎസ്ഇബി ഓഫീസിന് മുന്നിൽ പൊട്ടിച്ച് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം. തിങ്കളാഴ്ച രാത്രി ദീർഘനേരം വൈദ്യുതി മുടങ്ങിയതിനെത്തുടർന്നാണ് പരിസരവാസികൾ ഓഫീസിന് മുന്നിൽ ഒത്തുകൂടിയത്.

പടക്കം പൊട്ടിച്ചും കമ്പിത്തിരി കത്തിച്ചും പ്രതിഷേധിച്ച നാട്ടുകാർ, തങ്ങളുടെ രോഷം ‘ആഘോഷപൂർവ്വമാണ്’ പ്രകടിപ്പിച്ചത്.എന്നാൽ കടുത്ത വേനലും വർധിച്ച വൈദ്യുതി ഉപഭോഗവുമാണ് നിയന്ത്രണത്തിന് കാരണമെന്നും ഇതിൽ ജീവനക്കാർ ഉത്തരവാദികളല്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. സംഭവത്തെത്തുടർന്ന് ഓഫീസിന് സുരക്ഷ ആവശ്യപ്പെട്ട് അസിസ്റ്റന്റ് എൻജിനീയർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Related Articles

Back to top button