Palakkad

തെരുവുനായ ആക്രമണം; പാലക്കാട് 4 വയസുകാരനും കണ്ണൂരിൽ 3 കുട്ടികൾക്കും കടിയേറ്റു

Please complete the required fields.




പാലക്കാട്: സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ തെരുവുനായ ആക്രമണം. തൃശ്ശൂര്‍, കണ്ണൂർ ജില്ലകളിലാണ് കുട്ടികളെ തെരുവുനായ ആക്രമിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ദേശമം​ഗലത്ത് നാല് വയസുകാരനെ തെരുവുനായ ആക്രമിച്ചു.

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് തെരുവുനായ കടിച്ചത്. കുട്ടിയുടെ കവിൾ നായ കടിച്ചു കീറി. കൈയിലും കടിയേറ്റിട്ടുണ്ട്. പാലക്കാട്‌-തൃശ്ശൂർ അതിർത്തിയിലാണ് സംഭവം നടന്നത്. കണ്ണൂർ വിളക്കോട്ടൂരിലെ തെരുവ് നായ ആക്രമണത്തിൽ മൂന്ന് കുട്ടികൾക്ക് കടിയേറ്റു. വിദ്യാർത്ഥികളായ ദേവാത്മിക, ധനശ്യാം, മുഹമ്മദ് റബി എന്നിവർക്കാണ് കടിയേറ്റത്. കുട്ടികൾ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

Related Articles

Back to top button