Pathanamthitta

പത്തനംതിട്ടയിൽ ചൂട് കടുക്കുന്നു; അവധിക്കാല ക്ലാസുകൾക്ക് കളക്ടറുടെ വിലക്ക്

Please complete the required fields.




പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അവധിക്കാല ക്ലാസുകൾ നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് കർശന നടപടി.

സ്കൂളുകളിലെയും ട്യൂഷൻ സെന്ററുകളിലെയും എല്ലാ വേനൽക്കാല ക്ലാസുകളും താൽക്കാലികമായി നിരോധിച്ചു. സംസ്ഥാനത്ത് ഈ മാസം 24 വരെ കനത്ത ചൂട് തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

നിലവിൽ 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് (യെല്ലോ അലേർട്ട്) നൽകിയിട്ടുണ്ട്:

പാലക്കാട് 40°C (ഏറ്റവും ഉയർന്ന ചൂട്) കൊല്ലം 39°C ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ 37°C വരെയും തിരുവനന്തപുരത്ത് 36°C വരെയും താപനില ഉയരാൻ സാധ്യതയുണ്ട്. ചൂട് കടുക്കുമെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ .

Related Articles

Back to top button