
അഞ്ചൽ: കരാട്ടെ പരിശീലനത്തിനിടെ 11 വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. വാളകം തെക്കേ അമ്പലക്കര പുത്തൻവിള വീട്ടിൽ ബിനോയ്-സിനി ദമ്പതികളുടെ മകൾ അഹാന ബിനോയി ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ മാതാവിനോടൊപ്പം അഞ്ചലിലെ കരാട്ടേ പരിശീലന കേന്ദ്രത്തിലെത്തിയ അഹാന പരിശീലനത്തിനിടെ വയറുവേദനയും ചർദ്ദിയുമുണ്ടായി കുഴഞ്ഞുവീഴുകയായിരുന്നു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ട് മണിയോടെ മരിച്ചു.





