Kozhikode

കോഴിക്കോട് ബേപ്പൂരിൽ പി.വി അൻവറിന്‍റെ ഫ്ലക്സ് ബോർഡുകൾ നശിപ്പിക്കപ്പെട്ട നിലയിൽ; നിയമപരമായി നേരിടുമെന്ന് യുഡിഎഫ് പ്രവർത്തകർ

Please complete the required fields.




കോഴിക്കോട്: ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ പ്രചാരണ ബോര്‍ഡുകള്‍ നശിപ്പിച്ചു. ബേപ്പൂര്‍, വെസ്റ്റ് ബേപ്പൂര്‍ എന്നിവിടങ്ങളിലെ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ട നിലയിലുള്ളത്. അന്‍വറിന് ലഭിക്കുന്ന സ്വീകാര്യതയില്‍ വിറളിപൂണ്ടവരാണ് അക്രമത്തിന് പിന്നിലെന്ന് യുഡിഎഫ് ആരോപിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലൊന്നാണ് ബേപ്പൂര്‍. നിലവില്‍ പൊതുമരാമത്ത് മന്ത്രിയായ മുഹമ്മദ് റിയാസും എല്‍ഡിഎഫ് മുന്‍ എംഎല്‍എ പി.വി അന്‍വറും തമ്മിലുള്ള പോരാട്ടത്തിന് മുന്നോടിയായി വ്യാപക പ്രചാരണമാണ് ഇരുമുന്നണികളും നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായി അന്‍വറിനായി യുഡിഎഫ് സ്ഥാപിച്ച ഫ്ലക്‌സ് ബോര്‍ഡുകളാണ് നശിപ്പിച്ചത്. നശിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിച്ചു.

Related Articles

Back to top button