
പേരാമ്പ്ര : പഠനത്തിനൊപ്പം നന്മയുടെ പാഠങ്ങളും സമൂഹത്തിനായി പകർന്നുനൽകുകയാണ് പേരാമ്പ്ര സെയ്ന്റ് ഫ്രാൻസിസ് സ്കൂൾ വിദ്യാർഥികൾ. ശിശുദിനാഘോഷങ്ങളിലൂടെയും മറ്റുമായി സ്വരൂപിച്ച തുക ഉപയോഗിച്ച് നാല് ഓക്സിജൻ സിലിൻഡറുകൾ വിദ്യാർഥികൾ വാങ്ങിനൽകി.
പേരാമ്പ്ര താലൂക്ക് ആശുപത്രി, ചക്കിട്ടപാറ അൽഫോൻസാ പാലിയേറ്റീവ് കെയർ, കൽപ്പത്തൂർ സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റി, നടുവണ്ണൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ എന്നീ സ്ഥാപനങ്ങൾക്കാണ് ഓക്സിജൻ സിലിൻഡർ കൈമാറിയത്. താലൂക്ക് ആശുപത്രിയിൽ നടന്ന പരിപാടിയിൽ മെഡിക്കൽ ഓഫീസർ വി.എസ്. ദിവ്യക്ക് സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റോസിലി ഓക്സിജൻ സിലിൻഡർ കൈമാറി. പി.ടി.എ. പ്രസിഡന്റ് സുനിൽകുമാർ സംസാരിച്ചു.





