
കോഴിക്കോട് : ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് കൾച്ചറൽ വിങ് ‘സെൽഫി, സ്റ്റാറ്റസ്, റീൽസ്’ എന്ന വിഷയത്തിൽ സംവാദം സംഘടിപ്പിച്ചു.സാമൂഹികമാധ്യമങ്ങളിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, അഡിക്ഷൻ നിയന്ത്രിക്കാൻ ചെയ്യേണ്ടകാര്യങ്ങൾ, ഭിന്നശേഷിമേഖലയുടെ ഉന്നമനത്തിന് സാമൂഹികമാധ്യങ്ങൾ എങ്ങനെ ഉപയോഗിക്കാം എന്നീ വിഷയങ്ങളിൽ ചർച്ചനടന്നു.
ഐ.എം.എ. സംസ്ഥാന കൾച്ചറൽ വിങ് ചെയർമാൻ ഡോ. അജിത് ഭാസ്കർ ഉദ്ഘാടനം നിർവഹിച്ചു. ഡോ. പി. രഞ്ജിത്ത്, ഡോ. കെ. ഹിത, ഡോ. റോഷൻ ബിജ്ലി, ആർ.ജെ. ലിഷ്ന, ഡോ. സന്ദീപ് കുഞ്ഞിക്കണ്ണൻ, ഡോ. ആര്യാ ഗോപി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
ഡോ. ഷീബ ടി. ജോസഫ്, ഡോ. ശങ്കർ മഹാദേവൻ, ഡോ. പി.ജി. ധന്യ, ഡോ. ആർ. നമിത എന്നിവർ സംസാരിച്ചു.





