
ഓമശ്ശേരി: പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിന്റെ നേതൃത്വത്തിൽ ബസ് സ്റ്റാന്റ് പരിസരത്ത് ത്രിദിന ഓണം വിപണന മേളക്ക് തുടക്കമായി. പഞ്ചായത്തിലെ 35 കുടുംബശ്രീ യൂണിറ്റുകളുടെ വിവിധ തരം ഉൽപ്പന്നങ്ങൾ വിപണന മേളയിൽ വിൽപ്പനക്കെത്തിച്ചിട്ടുണ്ട്. കൂടാതെ കുടുംബശ്രീ അംഗങ്ങളുടെ ഉൽപ്പന്നങ്ങളുമുണ്ട്. വിപണന മേള ശനിയാഴ്ച്ച സമാപിക്കും. രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് പ്രവൃത്തി സമയം.
പഞ്ചായത്ത് പ്രസിഡൻ്റ് പി അബ്ദുൽ നാസർ മേള ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി, ബ്ലോക്ക് പഞ്ചായത്തംഗം എസ്.പി ഷഹന, പഞ്ചായത്തംഗങ്ങളായ പി.കെ ഗംഗാധരൻ, ഒ.പി സുഹറ, സി.എ ആയിഷ, അശോകൻ പുനത്തിൽ, പി ഇബ്രാഹീം ഹാജി, ഹെൽത്ത് ഇൻസ്പെക്ടർ സുനു, പി.എസ് ശോഭേഷ് തുടങ്ങിയവർ സംസാരിച്ചു.





