
അരീക്കോട് : അരീക്കോട് ആലുക്കലിൽ ബസും കാറും കൂട്ടിയിടിച്ചു അപകടം. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നോവ കാറിന്റെ മുകൾ ഭാഗം പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്.
എടവണ്ണപ്പാറ – അരീക്കോട് റൂട്ടിൽ ഓടുന്ന കുരിക്കൾ ബസ് ആണ് അപകടത്തിൽ പെട്ടത്. പരികേറ്റവരെ അരീക്കോട്ടേ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.





