
ചാത്തമംഗലം : എം.കെ രാഘവൻ എം.പി ചാത്തമംഗലം പഞ്ചായത്തിലേക്ക് അനുവദിച്ച 7 ലോമാസ് ലൈറ്റുകളുടെ പ്രവർത്തി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് എംകെ നദീറ നിർവ്വഹിച്ചു. 2024 – 25 പദ്ധതിയിൽ ഉൾപ്പെടുത്തി കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ അനുവദിച്ച ലൈറ്റ് കഴിഞ്ഞ ഭരണസമിതി മനപൂർവ്വം വൈകിപ്പിക്കുകയായിരുന്നു. പുതിയ ഭരണസമിതിയുടെ ഇടപെടൽ മൂലമാണ് പ്രവർത്തി പെട്ടെന്ന് തുടങ്ങാൻ കഴിഞ്ഞതെന്ന് പ്രസിഡണ്ട് അവകാശപ്പെട്ടു.
സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സലീന അദ്ധ്യക്ഷനായി. കെ.എ ഖാദർ മാസ്റ്റർ, ടികെ സുധാകരൻ, എൻ.പി ഹംസ മാസ്റ്റർ, എം.കെ അനീഷ്, അഹമ്മദ് കുട്ടി അരയങ്കോട്, എൻഎം ഹുസൈൻ, പി.കെ ഹഖീം മാസ്റ്റർ, ഷാഫി മാസ്റ്റർ, ശിവദാസൻ ബംഗ്ലാവിൽ, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ അസീസ് പാഴൂർ, സ്മിജ, സുബൈദ, ഉമ്മർ വെള്ളലശ്ശേരി, ഫഹദ് പാഴൂർ, റഈസ് താത്തൂർ, അബ്ദുള്ള മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.





